പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻ മാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്.
വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ കോലത്തിരി രാജാക്കൻമാർ ഭരിച്ചിരുന്ന സ്വരൂപം ആണ് കോല സ്വരൂപം. കോലത്തിരുവടികോവിലധികാരികൾ എന്ന വാക്ക് ലോപിച്ചാണ് കോലത്തിരി എന്ന വാക്കു ഉണ്ടായത്. കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. കോല സ്വരൂപത്തിനെ കോല രാജവംശം എന്നും അറിയപ്പെടുന്നു. കോല സ്വരൂപത്തിന്റെ പ്രധാന ആസ്ഥാനം ചിറക്കൽ ആണെങ്കിലും കോല സ്വരുപത്തിനു സ്ഥിരമായി ഒരു ആസ്ഥാനം ഉണ്ടായിരിക്കുന്നല്ല. പ്രധാനമായും എട്ട് ആസ്ഥാനങ്ങളിൽ നിന്നും ആയിരിക്കുന്നു കോല സ്വരൂപം ഭരണവും നിർവശിച്ചിരുന്നത് , വിവിധ കാലങ്ങളിൽ ആയി രാജാക്കൻ മാർ അവരുടെ സൗകര്യത്തിനു അനുസരിച്ചു ഭരണം നിർവഹിച്ച എട്ടു ആസ്ഥാനങ്ങൾ യഥാക്രമം ഇവ ഒക്കെ ആണ് മാടായി കോട്ട , രാമന്തളിയിലെ ഏഴിക്കോട്ട, പന്തലായനിയിലെ കൊല്ലം കോട്ട, തളിപ്പറമ്പിലെ ശ്രീകണ്ഠപുരം, വളപട്ടണം പെരുംകോട്ട , കടലായി കോട്ട, ചിറക്കൽ കോവിലകം , തളിപ്പറമ്പിലെ കരിപ്പത്ത് പള്ളി കോവിലകം.
മാടായി തിരുവിറക്കാട്ടിൽ കാവിൽ ശ്രീ ഭദ്രകാളി (മാടായിക്കാവിലമ്മ) ആണ് കോല സ്വരൂപത്തിന്റെ കുല ദേവതയും ശ്രീ കോല സ്വരൂപത്തായി പരദേവതയും ആണ്.
കാലാന്തരം കോല സ്വരൂപം രണ്ടു സഹോദരികളിലൂടെ രണ്ടു ശാഖകൾ ആയി പിരിഞ്ഞു. മടയിൽ ആസ്ഥാനം ആയ ഉടയമംഗലവും കരിപ്പത്ത് ആസ്ഥാനം ആയ പള്ളിക്കോവിലകവും ആണ് ആ ശാഖകൾ.
തിരുവിതാംകൂറുമായി കോലത്തിരി സ്വരൂപം നല്ല സൗഹൃദം പുലർത്തിയിരുന്നു. കദംബ ചാലൂക്യ ബെള്ളാള സൈന്യങ്ങളെ തോല്പിക്കുന്നതിനു ഈ രണ്ടു രാജ്യങ്ങളും ഒപ്പം നിന്നിരുന്നു. കൂടാതെ തിരുവിതാംകൂർ രാജവംശത്തിൽ സന്താനങ്ങൾ ഇല്ലാത്ത വേളകളിൽ കോലരാജ കുടുംബത്തിൽ നിന്നും കുട്ടികളെ ദത്തെടുക്കുക പതിവായിരിന്നു. ആദിത്യ വർമയുടെ കാലത്താണ് ആദ്യമായി കോലത്ത് നാട്ടിൽ നിന്നും രണ്ടു കുമാരന്മാർ ദത്തെടുത്തത് അവർ തിരുവിതാംകൂറിൽ എത്തിയപ്പോൾ കുലദേവതയായ തിരുവർക്കാട് ഭഗവതിയെ ആറ്റിങ്ങലിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു, ആ ക്ഷേത്രവും തിരുവിറക്കാട് ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ആറ്റിങ്ങൽ തിരുവിറക്കാട് ക്ഷേത്രം മടായി കാവിൽ നിന്ന് വന്നത് കൊണ്ട് അവിടുത്തെ ചടങ്ങു നടത്തുന്നവരും കൂടുതലും മാടായിയിൽ നിന്നും വന്നവർ ആയിരുന്നു. രണ്ടു ക്ഷേത്രത്തിലും വിശേഷാൽ അടിയന്ത്രങ്ങൾ എല്ലാം ഒരു പോലെ ആണ്. മാടായി കാവിൽ ശാക്തേയ കർമങ്ങൾ ഉള്ളത് കൊണ്ട് പിടാടൻ വിഭാഗത്തിൽ ഉള്ളവർ ആണ് ശാന്തി.
രാജമുദ്ര: സമചതുരാകൃതിയിൽ ഉള്ള ഒരു സ്വർണ ഫലകം അതിന്റ മേലെ പകുതിയിൽ അർദ്ധ വൃത്താകൃതിയിൽ കോലത്തിരുവടികോവിലധികാരികൾ എന്ന് മുദ്രണം ചെയ്തിരിക്കും. അതിന്റെ ചുവടെ വാക(മൂഷിക) പൂംകുലയോടൊപ്പം നാന്ദകം അതിനു ചുവടെ കത്തുന്ന തിരിയോട് കൂടിയ ചങ്ങല വട്ട , ഏറ്റവും ചുവടെ തോണി.
പതാക: ഒരു വെളുത്ത തുണിയിൽ വരച്ച അഭിമുഖമായി നൽകുന്ന രണ്ടു വളഞ്ഞ വാളുകൾ അവയ്ക്കിടയിൽ വാകപൂംകുല അതിനു ചുവടെ ഒന്നിനൊന്നു കീഴായി നിൽക്കുന്ന ചെറിയ നാല് തോണികൾ.
കോലത്തിരി രാജ വംശം പല താവഴി ആയി മാറി എങ്കിലും കോലത്തിരി സ്വരൂപത്തിൽ എല്ലാ കുടുംബത്തിലെയും ആദ്യത്തെ നാല് സ്ഥാനക്കാർക്ക് കോലത്തിരി, രണ്ടാം കൂറ് , മൂന്നാം കൂറ് , നാലാം കൂറ് എന്നിങ്ങനെ വസ്തു വകകൾ മാറ്റി വെച്ചിരുന്നു. എല്ലാ താവഴിയിലും പ്രായം കൂടിയ ആണുങ്ങളെ കോലത്തിരി എന്നും പെണ്ണുങ്ങളെ അച്ചമ്മ എന്നും വിളിച്ചിരുന്നു.
കോല രാജവംശത്തിന്റെ പ്രധാന ആസ്ഥാനം ആയ ഇന്ന് കാണുന്ന ചിറക്കൽ കോവിലകം എ ഡി 858 ഇൽ പണി കഴിപ്പിച്ചതാണ്. പഴയ കോവിലകത്തു ദൈവങ്ങളുടെ ആസ്ഥാനം ആയ ഒരു മുറി ഉണ്ട് അതിനെ കൊട്ടിലകം എന്ന് വിളിക്കുന്നു. ഇന്നു ചിറക്കൽ കോവിലകം പല ഭാഗങ്ങൾ കഴിഞ്ഞു പല താവഴികൾ ആയി പിരിഞ്ഞിരിക്കുകയാണ്.