പുലിയൂർ കണ്ണൻ

ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂർ കണ്ണൻ തെയ്യം.

പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു.

പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ.

ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു. പക്ഷെ കരിന്തിരി നായരേ പുലി ദൈവങ്ങൾ കൊലുകയാണ് ഉണ്ടായത്. പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായരും ദൈവക്കരുവായി മാറി. പുലിയൂർ കണ്ണൻ ഉൾപ്പെടെ ഉള്ള പുലി ദൈവങ്ങളുടെ തെയ്യങ്ങളും കരിന്തിരി നായരുടെ തെയ്യവും മലനാട്ടിൽ കെട്ടിയാടി വരുന്നു.

Puliyur kannan-5ca53dff-352f-462c-9277-96e0478c58e0
Puliyur kannan-8fc1212f-7711-4940-af09-49bfda026ef8
Puliyur kannan-54be5562-6784-4da0-bc86-4b97b05a27d3
Puliyur kannan-3228ca61-45e0-410c-b112-0a700288dccb
Puliyur kannan-bb7cf611-3bb0-48f1-85dc-dd840ef2e8b1
previous arrow
next arrow