തിരുമുടി ഉൾപ്പെടെ നെറ്റി ചെവി കഴുത്തു ഭാഗങ്ങളിലെ ചമയങ്ങളെയും ചേർത്താണ് തലച്ചമയം എന്ന് പറയുന്നത്. കുരുത്തോല , മുരിക്കിൻ തടി, ഓട്, വെള്ളി മുതലായവ ആണ് തല ചമയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ. വിവിധ തെയ്യങ്ങളുടെ തലച്ചമയവും വ്യത്യസ്തമായിരിക്കും. വെള്ളിയിൽ തീർത്ത തലപ്പാളി പൊതുവെ എല്ലാ തെയ്യങ്ങളും അണിഞ്ഞു വരുന്നു. 21 ദലങ്ങൾ ഉള്ള തലപ്പാളി നെറ്റിയിൽ ആണ് അണിയുന്നത്.