കഴുത്തിനും നെഞ്ചിനും ഉള്ള ചമയങ്ങൾ ആണ് മാർചമയങ്ങൾ. അനേകം മാലകൾ ചേർന്ന കൊരലാരം, മുരിക്കിൻ പാളികൾക്കു മീതെ അലങ്കാരങ്ങൾ തീർത്തുണ്ടാക്കിയ കണ്ഠാഭരണം, കുരുത്തോലകൾ കൊണ്ടുള്ള ചമയങ്ങൾ എന്നിവയാണ് മാർചമയങ്ങളിൽപ്രധാനം. ഇത് കൂടാതെ ഉന്നം കൊണ്ടും, ചായം കൊണ്ടും ഉള്ള മാർ ചമയങ്ങളും ഉണ്ട്.