ഏളത്ത്

കാവുകളിൽ അനുഷ്ടിച്ചു പോകുന്ന ഒരു ചടങ്ങാണ് ഏളത്ത്. കളിയാട്ടം പോലുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി നാട്ടിലെ മുഴുവൻ ഗൃഹങ്ങളിലും അതാത് കാവിലെ ആചാരപെട്ട വെളിച്ചപ്പാടൻ മാർ കയറി ഇറങ്ങുന്ന ചടങ്ങാണ് ഏളത്ത്. എഴുന്നള്ളത്ത് എന്ന വാക്കിന്റെ ലോപിച്ച രൂപം ആണ് ഏളത്ത്. ആഘോഷങ്ങളുടെ വരവ് നാട് മുഴുവൻ അറിയിക്കുക എന്നതാണ് എളത്തിന്റെ പ്രധാന ലക്‌ഷ്യം.

കാവുകളിൽ നിന്നും ആളും അകമ്പടിയും കൈ വിളക്കുമായി ഇറങ്ങുന്ന ഏളത്ത് വീട് വീടാന്തരം കയറി ഇറങ്ങി വീട് പടിക്കലും വീട്ടുകാർക്കും മഞ്ഞ കുറി നൽകി അനുഗ്രഹിച് മടങ്ങുന്നതാണ് പതിവ്. ചുവപ്പും വെളുപ്പും കലർന്ന ഉടയാടയും, കാൽച്ചിലമ്പും, തിരുവായുധവും ഉൾപ്പെടുന്ന സാധാരണയുള്ള വെളിച്ചപ്പാടിന്റെ ലളിതമായ വേഷം തന്നെ ആണ് ഏളത്ത് ആയി വരുമ്പോഴും ധരിക്കാറുള്ളത്.

elthu-1c843c17-d317-4100-9144-58dcdad5d3e1
elthu-1c843c17-d317-4100-9144-58dcdad5d3e1
previous arrow
next arrow
elthu-1c843c17-d317-4100-9144-58dcdad5d3e1
elthu-1c843c17-d317-4100-9144-58dcdad5d3e1
previous arrow
next arrow